Zygo-Ad

പാവന്നൂർകടവിൽ മിനിലോറി സ്കൂട്ടറിലിടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾക്ക് ഗുരുതര പരിക്ക്


 കണ്ണൂർ : റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനിലോറി ഇടിച്ചുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇരിക്കൂർ സ്വദേശി പി.കെ. സാജിദ് - പാവന്നൂർകടവ് കുട്ടികുന്നുമ്മൽ ഹൗസിൽ എ.കെ. മൈമൂനത്ത് ദമ്പതികളുടെ മകൾ എ.കെ. തശ്രീഫയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 8.20-ഓടെ പാവന്നൂർകടവ് പള്ളിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചുകയറുകയായിരുന്നു.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പാവന്നൂർകടവ് മദ്രസയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.



വളരെ പുതിയ വളരെ പഴയ