Zygo-Ad

പല്ല് തേപ്പിനും ഇനി ചെലവേറും ടൂത്ത് പേസ്റ്റുകളുടെ വില കൂട്ടി കോൾഗേറ്റ്

 


മുംബൈ: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനിടയിൽ പ്രമുഖ ടൂത്ത് പേസ്റ്റ് കമ്പനിയായ കോൾഗേറ്റും തങ്ങളുടെ വിവിധ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. കമ്പനിയുടെ ജനപ്രിയ ബ്രാൻഡുകളായ കോൾഗേറ്റ് ഡെന്റൽ ക്രീം, മാക്സ് ഫ്രെഷ്, വിസിബിൾ വൈറ്റ് എന്നിവയ്ക്ക് നാല് മുതൽ അഞ്ച് ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്.

ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും പാക്കേജിംഗ് ചെലവുകളിലുണ്ടായ വർദ്ധനവുമാണ് വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ. സോപ്പുകൾക്കും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾക്കും പിന്നാലെ ടൂത്ത് പേസ്റ്റിനും വില കൂടുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ കൂടുതൽ പ്രതിസന്ധിയിലാക്കും.


വളരെ പുതിയ വളരെ പഴയ