കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ നോർത്ത് റീജിയണിന്റെ കീഴിൽ പ്രവർത്തിക്കുന്ന തലശ്ശേരി എരഞ്ഞോളി ഫിഷ് ഫാമിലും, മലപ്പുറം പരപ്പനങ്ങാടിയിലുള്ള ഉള്ളണം ഹാച്ചറിയിലും ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബികോം ബിരുദത്തോടൊപ്പം എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ എന്നിവയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പും സഹിതം ജൂൺ അഞ്ചിന് രാവിലെ 10.30ന് എരഞ്ഞോളി അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0490 2354073 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
