Zygo-Ad

സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തും

 


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാരും ഫിഷറീസ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ബോട്ടുടമ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

മത്സ്യങ്ങളുടെ പ്രജനന സമയം കണക്കിലെടുത്താണ് എല്ലാ വർഷവും കടലിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ മുട്ടയിടാറായ മത്സ്യങ്ങൾ തീരക്കടലിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വലിയ ബോട്ടുകൾ ഉപയോഗിച്ച് വൻതോതിൽ മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വൻതോതിൽ നശിക്കുകയും അടുത്ത തലമുറയിലെ മത്സ്യക്കുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇത് ഭാവിയിൽ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന് കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനുമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.


വളരെ പുതിയ വളരെ പഴയ