Zygo-Ad

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നു: കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

 


ന്യൂഡൽഹി: 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനിടെയാണ് നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള ഈ നടപടി. രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ച ബില്ലാണെങ്കിലും ഇത് നടപ്പിലാക്കുന്ന തീയതി കേന്ദ്രം പിന്നീട് അറിയിക്കും എന്നായിരുന്നു മുൻപ് വ്യക്തമാക്കിയിരുന്നത്.

നിയമം പ്രായോഗികമായി നടപ്പിലാക്കുന്നതിന് രാജ്യത്ത് സെൻസസ് പൂർത്തിയാക്കുകയും മണ്ഡല പുനർനിർണയം നടത്തുകയും ചെയ്യേണ്ടതുണ്ട്. നിലവിൽ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻഡിഎ സഖ്യത്തിനില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷ പിന്തുണയില്ലാതെ ഭേദഗതി പാസാക്കാൻ കഴിയില്ല എന്നതിനാലാണ് പഴയ നിയമം പ്രാബല്യത്തിൽ വരുത്തി സെൻസസ് നടപടികളിലേക്ക് കടക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.




വളരെ പുതിയ വളരെ പഴയ