Zygo-Ad

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; മെയ് 22 മുതൽ അഡ്മിഷൻ ആരംഭിക്കും

 


തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ മെയ് 22 മുതൽ ആരംഭിക്കും. സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നിർദേശിച്ച് ഉടൻ സർക്കുലർ പുറത്തിറക്കും.

ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷയോ തലവരിപ്പണമോ വാങ്ങാൻ പാടില്ലെന്ന് മന്ത്രി കർശന നിർദേശം നൽകി. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ അൺ എയ്ഡഡ് സ്കൂളുകൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ, സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക പിടിഎ ഫണ്ടായി ഈടാക്കരുത്. നിലവിൽ അവധിക്കാലത്ത് സർക്കാർ അനുവദിച്ചതല്ലാത്ത ഒരു ക്ലാസുകളും നടത്താൻ പാടില്ലെന്നും ഇത് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ