Zygo-Ad

മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം ദുരൂഹതയില്ലെന്ന് പൊലീസ്

 


കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറാഴ്ച വളർച്ചയുള്ള ഭ്രൂണം ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൊഴിഞ്ഞാംപാറ സ്വദേശിയായ 25 വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത്. ഇവരെ പിന്നീട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നാണ് മൊഴി. സംഭവത്തിൽ അലക്ഷ്യമായി ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


 

വളരെ പുതിയ വളരെ പഴയ