Zygo-Ad

ഭർത്താവിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു.


പാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയതിന് തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (73) ഭാര്യ ഷേർലി കുര്യനാണ് (71) മരിച്ചത്.

കുര്യൻ ജോസഫിന്റെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം വസതിയിൽ പൂർത്തിയായി മൃതദേഹം പള്ളിയിലേക്ക് എടുക്കാൻ തുടങ്ങുന്നതിനിടെയാണ് ഷേർലി അന്ത്യചുംബനം നൽകിയ ശേഷം കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു അന്തരിച്ച കുര്യൻ ജോസഫ്. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് ഷേർലി. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരുവരുടെയും സംസ്കാരം പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിൽ ഒന്നിച്ചു നടക്കും.



വളരെ പുതിയ വളരെ പഴയ