Zygo-Ad

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു.


തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിലും ഓണച്ചന്തകളിലും ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. വെളിച്ചെണ്ണ വില ലിറ്ററിന് 229 രൂപയായി കുറച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 249 രൂപയായിരുന്ന വിലയിലാണ് ഇപ്പോൾ കുറവ് വരുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഓണം പ്രമാണിച്ച് സബ്‌സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് ഉൾപ്പെടെ രണ്ടു മാസത്തേത് ഒന്നിച്ചു വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് നിർബന്ധമാണ്.



വളരെ പുതിയ വളരെ പഴയ