Zygo-Ad

'കുട്ടി സഖാക്കളെ' വീഡിയോ കോൾ ചെയ്ത് പിണറായി വിജയൻ; 'നമ്മൾ തിരിച്ചുവരും' എന്ന് ഉറപ്പിച്ച് കുട്ടികൾ.


തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലെ പ്രശസ്തമായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ പ്രസ്തുത അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ച ബാലസംഘം പ്രവർത്തകരായ കുട്ടികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു. തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് അദ്ദേഹം ബന്ധപ്പെട്ടത്.

ലാൽസലാം വിളികളോടെ പരസ്പരം അഭിവാദ്യം ചെയ്ത സംഭാഷണത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പഴയ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടെങ്കിലും പുതിയ അക്കൗണ്ട് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് 10K ഫോളോവേഴ്‌സ് പിന്നിട്ട് കുട്ടികൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയാലും നമ്മൾ തിരിച്ചുവരുമെന്ന ആത്മവിശ്വാസം കുട്ടികൾ പങ്കുവെച്ചു. കുട്ടികളുമായി സംസാരിക്കുന്ന ഹൃദ്യമായ വീഡിയോ പ്രതിപക്ഷ നേതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ