കോഴിക്കോട്: ചാലിയം കടവിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്. ബക്കറ്റിൽ മണൽ നിറച്ച് ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി ബോംബുകളാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ സുരക്ഷിതമായി നിർവീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബുകൾ ആരാണ് ഇവിടെ വെച്ചതെന്നും പ്രദേശത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
