Zygo-Ad

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും കീ ടു എൻട്രൻസ് പോർട്ടലിൽ മോക്ക് ടെസ്റ്റ്

 


മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കൈറ്റ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. കീ ടു എൻട്രൻസ് പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24 മുതൽ ആരംഭിക്കും. യഥാർത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ വിവരങ്ങൾ ലഭിക്കാത്തവർ സ്കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകളും പോർട്ടലിലുണ്ട്. നിർമ്മിതബുദ്ധി സഹായത്തോടെയുള്ള പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ പ്രത്യേകതയാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഉപകരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മെയ് 1 മുതൽ സി യു ഇ ടി ടെസ്റ്റുകളും ലഭ്യമാകുമെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ