തിരുവനന്തപുരം: കേരളത്തിൽ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ. ഇതുസംബന്ധിച്ച ശുപാർശയ്ക്ക് അംഗീകാരം തേടി മിൽമ ചെയർമാൻ കെ.എസ്. മണി ഇന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് നിലവിലുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ വില വർധന നടപ്പിലാക്കാനാണ് മിൽമയുടെ നീക്കം. മെയ് ആറ് വരെയാണ് നിലവിൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത്. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ വില കൂട്ടാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് മിൽമയുടെ നിലപാട്. മുൻപ് നൽകിയ ശുപാർശയിൽ സർക്കാർ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് മിൽമ ചെയർമാൻ വീണ്ടും മന്ത്രിയെ കാണുന്നത്.
2026-04-18
