Zygo-Ad

അങ്കണവാടിയിൽ നിന്ന് മടങ്ങവെ മൂന്നര വയസ്സുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു


 കോഴിക്കോട്: അമ്മയ്ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസ്സുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

അമ്മയ്ക്കൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു ആര്യൻ. പേരാമ്പ്രയിലെ ഒരു ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് വാൻ പെട്ടെന്ന് റിവേഴ്സ് എടുക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബബിലേഷ്-ദീഷ്ണ ദമ്പതികളുടെ ഏക മകനാണ് മരിച്ച ആര്യൻ.



വളരെ പുതിയ വളരെ പഴയ