Zygo-Ad

പാസ്പോർട്ടോ ഒസിഐ കാർഡോ ഇല്ലെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് ഹൈക്കോടതി


 കൊച്ചി: ഇന്ത്യൻ പാസ്‌പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡോ ഇല്ലാത്ത വിദേശ പൗരത്വം സ്വീകരിച്ച വ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച കോട്ടയം സ്വദേശി ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബന്ധു നൽകിയ ഹരജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിക്കൊണ്ടാണ് ഈ വിധി പുറപ്പെടുവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാരികമായ ആഗ്രഹങ്ങളല്ല, മറിച്ച് പൗരത്വവും നിലവിലെ നിയമങ്ങളും അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് ഒസിഐ കാർഡിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഇന്ത്യൻ കോൺസുലേറ്റ് വിസമ്മതിച്ചിരുന്നു. വിദേശ പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ ഒസിഐ അല്ലെങ്കിൽ പിഐഒ കാർഡ് നിർബന്ധമാണ്. രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതും ഹരജിക്കാരന് നിയമപരമായ അവകാശമില്ലാത്തതും കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.

 

വളരെ പുതിയ വളരെ പഴയ