തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം വീട്ടുകാർ അറിഞ്ഞത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ പിന്നീട് പിടികൂടി. അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തിന്റെ ഞെട്ടലിലാണ് അഴൂർ ഗ്രാമം.
