സംസ്ഥാനത്ത് പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ ജില്ലകളിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിശ്ചിത സമയത്ത് തുടങ്ങാൻ കഴിയാത്തതും ആരംഭിച്ചയിടങ്ങളിൽ യന്ത്രങ്ങൾ പാതിവഴിയിൽ നിലച്ചതും വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പുരവൂർ 62-ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് പുതിയ മെഷീൻ എത്തിക്കേണ്ടി വന്നു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തിരുവള്ളൂർ 9, ആലുംമൂട് 26 എന്നീ ബൂത്തുകളിലും വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. വാമനപുരം മണ്ഡലത്തിലെ ആനാട് എസ്എൻവിഎച്ച്എസിലെ 218-ാം നമ്പർ ബൂത്തിൽ പോളിങ് തുടങ്ങിയെങ്കിലും സാങ്കേതിക തകരാർ മൂലം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.
:
