Zygo-Ad

നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും; ജനവികാരം അനുകൂലമെന്ന് വിഡി സതീശൻ


 കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും മുൻപ് യുഡിഎഫിന് വോട്ട് ചെയ്യാൻ മടിച്ചവർ പോലും ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണ കേരളത്തിലുടനീളം സഞ്ചരിച്ചതിൽ നിന്നും ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ദേശീയ സർവേകൾ യുഡിഎഫിന് മികച്ച മുന്നേറ്റമാണ് പ്രവചിക്കുന്നത്. എന്നാൽ വിശ്വാസ്യതയില്ലാത്ത പ്രാദേശിക സർവേകളെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം വിജയിപ്പിക്കാൻ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്നും വോട്ട് ചെയ്യാതെ ആരും മാറിനിൽക്കരുതെന്നും വിഡി സതീശൻ അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ