Zygo-Ad

നാടിന്റെ പുരോഗതിക്കായി എൽഡിഎഫ് തുടരണം; മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

 


കണ്ണൂർ: പിണറായി ആർ സി അമല ബേസിക് സ്കൂളിലെ ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നാടിന്റെ പുരോഗതിക്കായി എൽഡിഎഫ് ഭരണം തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

വികസന പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ വികസന തുടർച്ച അത്യാവശ്യമാണെന്നും എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി ഉറപ്പുവരുത്താൻ സാധിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മേഖലകളിലും സംസ്ഥാനം വികസനം കൈവരിച്ചു കഴിഞ്ഞു. കേരളം ഇന്ന് ഒരു മാതൃകാ സംസ്ഥാനമായി മാറിയെന്നും കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ എൽഡിഎഫ് നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വളരെ പുതിയ വളരെ പഴയ