Zygo-Ad

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ബിജെപിക്ക് വേണ്ടി പതാക തയ്യാറാക്കുന്നു; ബംഗാളിൽ വിവാദം പുകയുന്നു


 കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ നേരിട്ട് ബിജെപിയുടെ പ്രചാരണ സാമഗ്രികൾ തയ്യാറാക്കുന്ന വീഡിയോ പുറത്തുവന്നതോടെ രാജ്യം വലിയൊരു രാഷ്ട്രീയ വിവാദത്തിലേക്ക്. സെക്ടർ അസിസ്റ്റൻ്റ് ഓഫീസറായ അതാനു ചക്രവർത്തിയാണ് ബിജെപിക്ക് വേണ്ടി പതാകകൾ തയ്യാറാക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത്. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി മാറിയെന്ന ആരോപണം ഇതോടെ ശക്തമായി.

  തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ തെളിവാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

ബംഗാൾ കൂടാതെ കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നത് ജനാധിപത്യ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ വീഡിയോ എന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്വതന്ത്ര സംവിധാനം ബിജെപിയുടെ ചട്ടുകമായി മാറിയ കാഴ്ചയാണ് ബംഗാളിൽ കണ്ടത്. ഇത് അത്യന്തം ഗൗരവകരമായ സാഹചര്യമാണ്." - രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു 




വളരെ പുതിയ വളരെ പഴയ