Zygo-Ad

കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് പതിനൊന്നുകാരി മരിച്ചു


കൊല്ലം: അഞ്ചലില്‍ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ 11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹാന ബിനോയ് ആണ് മരിച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ 9.30 ഓടെയാണ് കരാട്ടേ പരിശീലത്തിനായി അഹാന എത്തിയത്. ഉച്ചക്ക് 1.40 ആയതോടെ അഹാനക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു.

 അവശനിലയിലായ അഹാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ