Zygo-Ad

വോട്ടെടുപ്പ് പൂർത്തിയായി; വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായവർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

ജനാധിപത്യ പ്രക്രിയയിൽ പങ്കു ചേർന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേർന്നു.

കടുത്ത വേനൽച്ചൂട് അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും ആവേശത്തോടെ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന ആഹ്വാനത്തോടെയാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.



വളരെ പുതിയ വളരെ പഴയ