Zygo-Ad

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ഇടി​-മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും ശക്തമായ കാറ്റിനും സാ​ധ്യ​ത


കണ്ണൂർ: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കിലോ​ മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​ണ്. അ​വ മ​നു​ഷ്യ​ന്‍റെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​ത-​ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ള്‍​ക്കും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

വളരെ പുതിയ വളരെ പഴയ