Zygo-Ad

ഈസ്‌റ്ററിനും വിഷുവിനും അധിക സർവീസുമായി കെഎസ്ആർടിസി


തിരുവനന്തപുരം: പെസഹ, ദു:ഖവെള്ളി, ഈസ്റ്റർ, വിഷു അവധി ദിനങ്ങളോട് അനുബന്ധിച്ച് കെ എസ്‌ ആർ ടി സി ഏപ്രിൽ ഒന്ന് മുതൽ 21 വരെ അധിക സർവീസുകൾ നടത്തും.

ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും 42 സർവീസുകൾ നടത്തും. കൂടാതെ തിരക്കിന് അനുസരിച്ച് 13 ബസും സജ്ജമാക്കും.

വെബ്സൈറ്റ്, ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്കിങ്ങ് നടത്താം. ചലോ ആപ്പിലൂടെ ബസ്സുകളുടെ തത്സമയ വിവരം ലഭിക്കും. 20 രൂപ അധികം നൽകിയാൽ നിലവിൽ ‌സ്റ്റോപ്പ് ഇല്ലാത്തിടത്തും സ്റ്റോപ്പ് അനുവദിക്കും.

വളരെ പുതിയ വളരെ പഴയ