Zygo-Ad

പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു : 15 കോടി രൂപ ആവശ്യപ്പെട്ട കാപ്പ കേസ് പ്രതിക്കായി തിരച്ചിൽ

 


മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 കോടി രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. സാദിഖലി തങ്ങളുടെ ബന്ധുവിനെ പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തി അവ്യക്തമായ ചില ദൃശ്യങ്ങൾ കാണിച്ചാണ് പ്രതി പണം ആവശ്യപ്പെട്ടതെന്ന് പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദ് റോഷനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

 

വളരെ പുതിയ വളരെ പഴയ