Zygo-Ad

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾക്ക് ദാരുണാന്ത്യം


 കൊച്ചി എടയാറിലെ ഓയിൽ കമ്പനിയിലുണ്ടായ  തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്.

ജോലി നടന്നുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറിയോടെയാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഒരാൾ തീയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കത്തിയമർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 ഫയർഫോഴ്സിന്റെ ആറോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചില ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.തീ പിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.



വളരെ പുതിയ വളരെ പഴയ