Zygo-Ad

പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി വേണം; മലപ്പുറം വിഭജിക്കണം: നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയവുമായി സമസ്ത


കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിൽ ശ്രദ്ധേയമായ ആവശ്യങ്ങളുമായി പ്രമേയങ്ങൾ പാസാക്കി. 

പെരുന്നാൾ അവധി വർധിപ്പിക്കുന്നത് മുതൽ പുതിയ ജില്ലകളുടെ രൂപീകരണം വരെ നീളുന്ന നിർണ്ണായക ആവശ്യങ്ങളാണ് സംഘടന സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.

പ്രധാന ആവശ്യങ്ങൾ ചുരുക്കത്തിൽ:

പെരുന്നാൾ അവധി: രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം അനുവദിക്കണം.

പരീക്ഷാ ക്രമീകരണം: ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാ സമയ ക്രമം നിശ്ചയിക്കണം. വെള്ളിയാഴ്ച ഉച്ച സമയത്ത് പരീക്ഷകളും ക്ലാസുകളും നടത്തുന്നത് വിശ്വാസികളായ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ജില്ലാ വിഭജനം: 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം. ഭരണ സൗകര്യവും വികസനവും മുൻനിർത്തി ഇത് അത്യന്താപേക്ഷിതമാണ്.

മറ്റ് ജില്ലകൾ: യാത്രാക്ലേശവും ഭൂപ്രകൃതിയും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും ശാസ്ത്രീയമായ പുനർനിർണ്ണയം നടത്തി പുതിയ ജില്ലകൾ രൂപീകരിക്കണം.

മദ്റസ സമയം: മദ്റസ സമയ വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചു കൊണ്ട് അടിയന്തരമായി ഉത്തരവിറക്കണം.

വളരെ പുതിയ വളരെ പഴയ