കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അതിനിടെ, ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠര് രാജീവര് ജാമ്യപേക്ഷ സമർപ്പിച്ചു. കേസിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ പ്രതി തന്ത്രി കണ്ഠര് രാജീവര്. അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും.
