Zygo-Ad

തൊണ്ടിമുതൽ കേസ്: മുൻ മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷാ വിധി മരവിപ്പിച്ചു

 


തിരുവനന്തപുരം: അടിവസ്ത്രം മുറിച്ചുമാറ്റി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി കോടതി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയാണ് തിരുവനന്തപുരം സെഷൻസ് കോടതി താത്കാലികമായി തടഞ്ഞത്. ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക നടപടി.

അപ്പീലിൽ അന്തിമ വിധി വരുന്നത് വരെയാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കുന്നത്. എന്നാൽ, പ്രതി കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തലിന് നിലവിൽ മാറ്റമില്ല. ശിക്ഷാ വിധി നടപ്പാക്കുന്നത് തടഞ്ഞെങ്കിലും കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുന്നത് ആന്റണി രാജുവിന് പൂർണ്ണമായ ആശ്വാസം നൽകുന്നതല്ല.

വിദേശ പൗരൻ പ്രതിയായ ലഹരിമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. കേസിൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ച തടവും പിഴയും ചോദ്യം ചെയ്താണ് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.

 

വളരെ പുതിയ വളരെ പഴയ