Zygo-Ad

ദേശീയപാത ഉപരോധം: കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച്‌ കോടതി


പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും.

 ആയിരം രൂപ പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയുമാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.

2022 ജൂണ്‍ 24ന് ആണ് കേസിന് അസ്പദമായ സംഭവം നടന്നത്. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.

 അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന പി സരിൻ ഇതേ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി.സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ