Zygo-Ad

നവജാത ശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കുറ്റൂർ - മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയില്‍ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തട്ടുകടയില്‍ നിന്നും കുഞ്ഞിൻറെ കരച്ചില്‍ കേട്ട് സമീപവാസിയും പൊതുപ്രവർത്തകനുമായ വി ആർ രാജേഷ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

 


തുടർന്ന് രാജേഷ് കടയുടമ രാജനെയും തിരുവല്ല പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി ആംബുലൻസില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുലർച്ചെ ഒന്നരയോടെ ഭാഗത്തു നിന്നും യമഹ ബൈക്ക് തട്ടുകടയ്ക്ക് സമീപം എത്തി അല്പസമയത്തിനു ശേഷം മടങ്ങി പോയതായി പ്രദേശവാസികള്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ