കൊച്ചി: തമിഴ്‌നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ എക്സ്പ്രസ് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഇസൈവാണി കുഞ്ഞിപിള്ള (40) ആണ് മരിച്ചത്. കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ (16187) എസ്4 കോച്ചിലാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ റെയിൽവേ പോലീസിന്റെ വൈദ്യസംഘം പരിശോധന നടത്തുകയും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ സർവീസുകൾ വൈകി:
സംഭവത്തെത്തുടർന്ന് എറണാകുളത്ത് നിന്നുള്ള ട്രെയിൻ ഗതാഗതത്തിൽ തടസ്സം നേരിട്ടു. കാരയ്ക്കൽ എക്സ്പ്രസ് തന്നെയാണ് രാവിലെ 7:45-ന് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തേണ്ടിയിരുന്നത്. പോലീസ് നടപടികൾ കാരണം ഈ ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഇത് മൂലം തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു
