കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (ആദൂർ സ്വദേശിനി) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
പ്രാഥമിക നിഗമനമനുസരിച്ച് കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ചിന്നുവിന്റെ മരണം ആരാധകരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
ശ്രദ്ധിക്കുക: മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും അതിജീവനത്തിന് സഹായം തേടുന്നവർക്കുമായി താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. (Disha: 1056, Maitri:0484 2540530
