✅ സ്മാർട്ട് ഫോൺ ഇല്ലാത്ത സാധാരണക്കാർക്ക് വലിയ നേട്ടം.
✅ രണ്ട് സിം ഉപയോഗിക്കുന്നവരുടെ കീശ ചോരില്ല.
മൊബൈൽ സേവന ദാതാക്കൾ സാധാരണക്കാരിൽ നിന്നും മാസാമാസം ഈടാക്കുന്ന അനാവശ്യമായ ഡാറ്റ സേവന തുക നിർത്തലാക്കണമെന്ന കർശന നിർദ്ദേശവുമായി ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI).
നമ്മൾക്കറിയാം, നമ്മുടെ വീട്ടിൽ തന്നെ ഒരിക്കൽ പോലും മൊബൈൽ ഡാറ്റ ഉപയോഗിക്കാതെ എല്ലാമാസവും അതിന്റെ പണം നൽകുന്ന വ്യക്തികളെ.
സത്യത്തിൽ ഇതൊരു പകൽ കൊള്ളയാണ്. പ്രായമായവരടക്കം പല ആളുകളും ഇപ്പോഴും പഴയ മോഡൽ ഫോൺ ഉപയോഗിക്കുന്ന ആളുകൾ നമ്മൾക്കിടയിൽ ഏറെയുണ്ട്.
സത്യത്തിൽ അവർക്ക് ആവശ്യമില്ലാത്ത ഒന്നിനാണ് അവർ പണം നൽകുന്നത് അതും എല്ലാ മാസവും. റീചാർജ് ചെയ്തില്ലെങ്കിൽ ഇൻകമിംഗ് കോളുകൾ പോലും കട്ട് ചെയ്യും.
കുറച്ച് വർഷം മുൻപ് വരെ സൗജന്യമായിരുന്ന ഇൻകമിംഗ് കോളുകൾക്ക് പോലും പണം ആവശ്യമായ അവസ്ഥ.
ഇതിനെതിരെയാണ് ഇപ്പോൾ സർക്കാർ കർശന ഇടപെടൽ നടത്തി സ്വകാര്യ മൊബൈൽ സേവന ദാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ട്രായ് ഇത് സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടു വെച്ചത്. വിവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് പ്ലാനുകൾ നൽകാനാണ് നിർദേശം.
ഏകദേശം 150 ദശലക്ഷം ആളുകൾ ഇന്ത്യയിൽ 2ജി ഉപയോക്താക്കളും, ഡ്യുവൽ സിം ഉടമകളും, പ്രായമായ വ്യക്തികളും, ഗ്രാമീണരുമാണെന്നാണ് റിപ്പോർട്ടുകൾ.
അതായത് ആവശ്യമില്ലാത്ത ഡേറ്റക്ക് പണം നൽകുന്നതിന് പകരം അവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രം പണം നൽകാൻ ഈ നീക്കം ഉപയോക്താക്കളെ ഏറെ സഹായിക്കും.
കൂടാതെ പ്രത്യേക റീചാർജ് കൂപ്പണുകളുടെ സാധുത 365 ദിവസത്തേക്ക് നീട്ടാൻ പുതിയ നിയമങ്ങൾ ടെലികോം ഓപ്പറേറ്റർമാരെ നിർബന്ധിതക്കും.
കുറച്ചു കാലമായി ചെറിയ റീചാർജ് പ്ലാനുകൾ നിലവിലില്ല
സാധാരണക്കാർക്ക് കോൾ വിളിക്കാൻ മാത്രമായി ഉണ്ടായിരുന്ന പ്ലാനുകൾ എല്ലാം അപ്രത്യക്ഷമായി.
വാലിഡിറ്റി 28 ദിവസം പോലും നിലനിർത്താൻ വലിയ തുക അടയ്ക്കണമെന്ന് മാത്രമല്ല ഡാറ്റ ആവശ്യമില്ലാത്തവർ പോലും അതിന്റെ ചെലവ് വഹിക്കണം ഇൻകമിംഗ് കോൾ സ്വീകരിക്കാൻ പോലും പ്രതിമാസം റീചാർജ് വേണമെന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഇത് സംബന്ധിച്ച ഇടപെടൽ സ്വകാര്യ ടെലികോം സർവ്വീസ് കമ്പനികളുടെ ച്യൂഷണത്തിന് എതിരെയുള്ള ഒരു കടിഞ്ഞാൺ ആകുമെന്ന് പ്രതീക്ഷിക്കാം.
