തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരൻ്റെ മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ് വേഡ് (ഒടിപി) വെരിഫിക്കേഷനു ശേഷം മാത്രമേ ഇനി ടിക്കറ്റുകൾ നൽകുകയുള്ളൂ. ചില സ്റ്റേഷനുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇത് ആരംഭിച്ച് കഴിഞ്ഞു.
ആഴ്ചകൾക്കുള്ളിൽ ഇത് പൂർണ തോതിൽ പ്രവർത്തന സജ്ജമാകും. റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് തത്ക ൽ ബുക്കിംഗ് സംവിധാനത്തിൽ ഒരു പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്.
സിസ്റ്റം ജനറേറ്റ് ചെയ്യുന്ന വൺ-ടൈം പാസ്‌വേഡ് സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ ഇനി തത്കാൽ ടിക്കറ്റുകൾ നൽകുകയുള്ളൂ.
ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഈ ഒടിപി അയച്ച് ഒടിപി വിജയകരമായി സാധൂകരിച്ചതിനു ശേഷം മാത്രമേ ടിക്കറ്റ് നൽകുകയുള്ളൂവെന്നു റെയിൽവേ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കി.
