Zygo-Ad

ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി വിജിഷ

 


കോഴിക്കോട്: തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ അന്തരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് പൊങ്കാല അർപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വിജിഷയ്ക്ക് അപകടം സംഭവിച്ചത്. തൊട്ടുപിന്നിലെ അടുപ്പിൽ നിന്നുള്ള തീ വിജിഷയുടെ സാരിയിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജിഷ ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യനില കൂടുതൽ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

 

വളരെ പുതിയ വളരെ പഴയ