Zygo-Ad

തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും


തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് (ഞായറാഴ്ച) വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. ഇതോടെ, നാടും നഗരവും ഉൾപ്പെടെ 20 ദിവസത്തോളം നീണ്ടുനിന്ന ആവേശകരമായ പ്രചാരണത്തിനാണ് തിരശ്ശീല വീഴുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് മറ്റന്നാൾ (ചൊവ്വാഴ്ച) പോളിങ് ബൂത്തിലെത്തുക.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ, എല്ലാ മുന്നണികളും പ്രവർത്തകരും വോട്ടർമാരെ ആകർഷിക്കാനായുള്ള അവസാനവട്ട ശ്രമത്തിലാണ്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പായിരുന്നെങ്കിലും പൊതുരാഷ്ട്രീയ വിഷയങ്ങൾക്കായിരുന്നു ഇത്തവണത്തെ പ്രചാരണ രംഗത്ത് മുൻതൂക്കം. വികസന-ക്ഷേമ കാര്യങ്ങൾക്കപ്പുറം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി, ശബരിമല സ്വർണക്കൊള്ള, ജമാഅത്തെ ഇസ്‌ലാമി ബന്ധം, സിപിഐഎം – ബിജെപി അന്തർധാര, ദേശീയപാത തകർച്ച തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളിൽ നിറഞ്ഞുനിന്നത്.

ഭരണവിരുദ്ധ വികാരത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തദ്ദേശ സ്ഥാപനങ്ങളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി മുന്നണിയും വലിയ പ്രചാരണമാണ് നടത്തിയത്.

അതേസമയം, ഈ മാസം 11-ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിലെ പ്രചാരണം ഡിസംബർ 9-നാണ് അവസാനിക്കുക.



വളരെ പുതിയ വളരെ പഴയ