എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ദിനത്തിൽ യുഡിഎഫ് സ്ഥാനാർഥി സിഎസ് ബാബു (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ബാബു പുലർച്ചെ 2.30 ഓടെ മരിച്ചതെന്ന് കുടുംബ വ്യക്തമാക്കി. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം നാട്ടിലെ സജീവ സാമൂഹ്യ, വ്യാപാര പ്രവർത്തകനുമായിരുന്നു.
ബാബുവിന്റെ അകാലവിയോഗത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു.
ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും സമാന സംഭവം നടന്നിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ജസ്റ്റിൻ ഫ്രാൻസിസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതേത്തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പും മാറ്റിവെക്കുകയായിരുന്നു.
