Zygo-Ad

ആംബുലൻസും ഓണ്‍ലൈനാകും; സര്‍ക്കാര്‍ അംഗീകൃത നിരക്ക് ഈടാക്കും

 


സംസ്ഥാന സർക്കാരിന്റെ ഓണ്‍ലൈൻ ഓട്ടോ ടാക്‌സി പ്ലാറ്റ്‌ഫോമായ കേരള സവാരി വഴി ആംബുലൻസ് ബുക്കിങ്ങും ഓണ്‍ലൈനാകും.

സേവനവ്യവസ്ഥകള്‍ തയ്യാറാക്കുന്നതിനായി തൊഴിലാളിസംഘടനകളുമായി ചർച്ചനടന്നു. വ്യവസ്ഥകളില്‍ ധാരണയായി. സർക്കാർ അംഗീകൃത നിരക്കാകും ഈടാക്കുക.

നിലവില്‍ 108 ആംബുലൻസ് സംവിധാനം ഉള്ളതിനാല്‍ ആദ്യഘട്ടത്തില്‍ അടിയന്തരസേവനങ്ങള്‍ ഉണ്ടാകില്ല. അതേസമയം ആശുപത്രിയിലേക്ക് ഉള്‍പ്പെടെ മറ്റാവശ്യങ്ങള്‍ക്ക് ആംബുലൻസ് ബുക്ക് ചെയ്യാനാകും. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലായി 9000 ആംബുലൻസുകളുണ്ട്. ഇവയുടെ രജിസ്‌ട്രേഷനും കണക്കെടുപ്പും മോട്ടോർവാഹനവകുപ്പ് പൂർത്തിയാക്കിയിരുന്നു.

വാട്ടർ മെട്രോ ഉള്‍പ്പെടെയുള്ള വിവിധരീതികളിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഒറ്റ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമില്‍ യോജിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ സേവനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ കേരള സവാരിയിലേക്ക് വരും. മെട്രോ, വാട്ടർ മെട്രോ, ഫീഡർ സർവീസുകള്‍ എന്നിവയുടെ ടിക്കറ്റ് കേരള സവാരി മൊബൈല്‍ ആപ് വഴി എടുക്കാനാകും.

വളരെ പുതിയ വളരെ പഴയ