Zygo-Ad

മുൻ എസിപി ടി.കെ. രത്നകുമാർ സിപിഎം സ്ഥാനാർത്ഥി

 


കണ്ണൂർ: മുൻ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്നു സിപിഎം സ്ഥാനാർത്ഥിയായി രംഗത്ത്. ശക്തമായ സിപിഎം വേരോട്ടമുള്ള വാർഡാണ് കോട്ടൂർ.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിയാക്കി അന്വേഷണം നടത്തിയപ്പോൾ മേൽനോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറായിരുന്നു. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നും പക്ഷപാതിത്വം കാണിച്ചുവെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്.

32 വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിച്ചത്. അഴീക്കലിലെ മറുനാടൻ തൊഴിലാളിയുടെ കൊലപാതകം, പയ്യാവൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ കേസ്, പാപ്പിനിശ്ശേരി പാറക്കലിലെ കുഞ്ഞ് കൊലപാതകം, കണ്ണൂരിൽ തീവണ്ടിയുടെ കംപാർട്ട്മെന്റിന് തീയിട്ട കേസ് തുടങ്ങിയ നിരവധി ഗൗരവമേറിയ കേസുകൾ അദ്ദേഹം അന്വേഷിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ