Zygo-Ad

റേഷൻ കാർഡ് തരംമാറ്റാൻ വീണ്ടും അവസരം


തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡിന്റെ തരംമാറ്റത്തിനായി വീണ്ടും അവസരം. നവംബർ 17 മുതൽ ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

വ്യത്യസ്ത വിഭാഗങ്ങളിലേക്കുള്ള (പൊതുവിതരണ കാർഡ്, അൻത്യോദയ, മുൻഗണനാ വിഭാഗങ്ങൾ തുടങ്ങിയവ) തരംമാറ്റത്തിന് ആവശ്യമായ രേഖകളുമായി അപേക്ഷ സമർപ്പിക്കണമെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. അപേക്ഷകന്റെ വരുമാനവും കുടുംബവിവരങ്ങളും ശരിയായി അപ്‌ഡേറ്റ് ചെയ്തിരിക്കണം.

അപേക്ഷകൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സമർപ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ