Zygo-Ad

മലപ്പുറത്ത് 10കാരന് അമീബിക് മസ്തിഷ്‌ക ജ്വരം


മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് രോഗബാധിതനായത്.

കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരന്‍ പൂര്‍ണമായും രോഗമുക്തനായി. 

അമീബയും ഫംഗസും തലച്ചോറിനെ ബാധിച്ചിരുന്നെങ്കിലും സമയോചിതമായ ചികിത്സയാണ് അദ്ദേഹത്തെ തിരിച്ചു കൊണ്ടു വന്നത് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ലോകത്താകമാനം അപൂര്‍വമായി മാത്രം കാണപ്പെടുന്ന വിജയകരമായ ചികിത്സാഫലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇപ്പോള്‍ 22 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലുള്ളത്.

വളരെ പുതിയ വളരെ പഴയ