Zygo-Ad

പച്ചത്തേങ്ങയ്ക്ക് റെക്കോർഡ് വില: കർഷകരിൽ നിന്ന് കൂടുതൽ വില നൽകി കേരഫെഡിന്റെ സംഭരണം


തിരുവനന്തപുരം: ഒരു കിലോ ഗ്രാം പച്ചത്തേങ്ങയ്ക്ക് 75 രൂപ എന്ന റെക്കോർഡ് നിരക്കിൽ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നു. 

വിപണി വിലയെക്കാൾ ഒരു രൂപ അധികം നൽകി കർഷകരിൽ നിന്നാണ് പച്ചത്തേങ്ങ വാങ്ങുന്നത്. കേര ഫെഡിന്റെ ഈ നീക്കത്തോടൊപ്പം തന്നെ തേങ്ങയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്.

വെളിച്ചെണ്ണയുടെ ഉത്പാദനത്തിന് ആവശ്യമായ പച്ചത്തേങ്ങ ലഭ്യമാക്കാനുണ്ടായ പ്രതിസന്ധിയെയാണ് മറികടക്കാൻ കേരഫെഡ് ഈ നീക്കം സ്വീകരിച്ചത്. നിലവിൽ ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് വിപണിയിൽ 440 രൂപ വരെ വില നൽകേണ്ട അവസ്ഥയാണ്.

 കുറെ വർഷങ്ങൾക്ക് ശേഷം തേങ്ങ വില വർധനവ് കേര കർഷകർക്ക് ഏറെ ആശ്വാസകരമാണ്.

വളരെ പുതിയ വളരെ പഴയ