Zygo-Ad

ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്ന് കേരഫെഡ്

 


ഓണക്കാലത്ത് ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിന് ഉടന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി പറഞ്ഞു. സബ്‌സിഡി നിരക്ക് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരില്‍ തുടങ്ങിയതുപോലെ, കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചതേങ്ങ സംഭരിക്കുന്ന പദ്ധതി കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റ് ജില്ലകളില്‍ ഇസാഫുമായി സഹകരിച്ചും ഈ പദ്ധതി നടപ്പാക്കും.

വിപണിവിലയില്‍ നിന്ന് കിലോഗ്രാമിന് ഒരു രൂപ അധികമായി നല്‍കും. ഓണവിപണിക്ക് വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 4500 ക്വിന്റല്‍ കൊപ്രയ്ക്ക് ഓര്‍ഡര്‍ നല്‍കിയതായും അദ്ദേഹം അറിയിച്ചു. കേരഫെഡിന്റെ പ്ലാന്റില്‍ ദിവസേന 80,000 കിലോഗ്രാം കൊപ്ര എത്തുന്നുണ്ടെന്നും, ആവശ്യത്തിന് കൊപ്ര ലഭിക്കാത്ത സാഹചര്യത്തിലാണ് പച്ചതേങ്ങ സംഭരണം ആരംഭിച്ചതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ