Zygo-Ad

തൃശൂരിൽ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്; മേശവലിപ്പിൽ നിന്ന് പുസ്തകങ്ങൾ പുറത്തെടുക്കുന്നതിനിടയിൽ,കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തൃശൂര്‍: കുരിയച്ചിറ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടത്.

അധ്യാപികയുടെ മേശയില്‍ നിന്നു പുസ്തകങ്ങളെടുക്കാന്‍ കുട്ടികള്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പുസ്തകങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്.

ഭാഗ്യത്തിനാണ് കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ എത്തി കുട്ടികളെ ക്ലാസ്സില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് പാമ്പിനെ മാറ്റിയതിനു ശേഷമാണ് ക്ലാസുകള്‍ തുടര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം

കുട്ടികള്‍ തന്നെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ അധ്യാപിക കുട്ടികളെ പുറത്തേക്ക് ഇറക്കി. പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളില്‍ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ