കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമം ഉണ്ടായത്.
ഇവരെ ആക്രമിച്ച വില്യം എന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടുതല ലൂർദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്കൂട്ടർ തടഞ്ഞു നിർത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തി നശിച്ചു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂർദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.