മഴക്കാലത്ത് വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് കാരണം മോട്ടോർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. മഴക്കാലത്ത് സാധാരണ ആളുകൾ ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണെന്നു നോക്കാം.
ചില സ്ഥലങ്ങളിൽ വാഷിങ് മെഷീൻ പുറത്തോ ടെറസിനു മുകളിലോ ഒക്കെ വയ്ക്കുന്നതു കാണാം. ഇങ്ങനെ വയ്ക്കുമ്പോൾ മഴത്തുള്ളികൾ വീഴാനുള്ള സാധ്യത കൂടുതലാണ്. മെഷീന്റെ കൺട്രോൾ പാനലിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. മെഷീനിൽ വച്ചിരിക്കുന്ന ഇലക്ട്രോണിക് സർക്യൂട്ടുകൾ വെള്ളവുമായി സമ്പർക്കം പുലർത്തിയാൽ മെഷീൻ പ്രവർത്തിക്കുന്നത് നിർത്തും.
തുണി കുത്തി നിറയ്ക്കൽ
ചിലർ വാഷിങ് മെഷീനിൽ തുണികൾ കുത്തി നിറയ്ക്കുന്നതു കാണാം. കൂടുതൽ തുണികൾ ഒരേ സമയമിട്ടു കഴുകിയാൽ സമയവും വൈദ്യുതിയും ലാഭിക്കാമെന്നാണ് കരുതുന്നത്. എന്നാൽ അങ്ങനെയല്ല. ഇത് തികച്ചും തെറ്റാണ്. ആവശ്യത്തിൽ കൂടുതൽ വസ്ത്രങ്ങൾ നിറയ്ക്കുന്നത് മെഷീനിൻ്റെ മോട്ടോറിൽ നിറയ്ക്കുന്നത് മെഷീനിൻ്റെ മോട്ടോറിൽ സമ്മർദ്ദം ചെലുത്തുന്നതാണ്. ഇതുകാരണം വസ്ത്രങ്ങൾ ശരിയായി കഴുകുകയോ ഡ്രം ശരിയായി കറങ്ങുകയോ ചെയ്യുകയില്ല. മാത്രമല്ല മോട്ടോർ കത്താനുള്ള സാധ്യതയും കൂടുതലാണ്.
ഡീസ്കെയിലർ ഉപയോഗിക്കരുത്
നമ്മളെല്ലാവരും മെഷീനിൻ്റെ പുറം ഭാഗം മാത്രം നന്നായി കഴുകുന്നവരാണ്. നന്നായി മിനുക്കിവയ്ക്കാറുണ്ട്. എന്നാൽ അതിനുള്ളിലെ അതായത് ആന്തരിക വൃത്തിയാക്കലിൽ ശ്രദ്ധിക്കാറില്ല. ഡീസ്കെയിലർ പൊടിയുടെയോ ദ്രാവകത്തിന്റെയോ ഉപയോഗം മെഷീനിനുള്ളിൽ അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.
അതുകൊണ്ട് മാസത്തിലൊരിക്കലെങ്കിലും വസ്ത്രങ്ങളിടാതെ ഡീസ്കെയിലർ ഉപയോഗിച്ച് മാത്രം മെഷീൻ പ്രവർത്തിപ്പിക്കുക. ഇങ്ങനെ ചെയ്താൽ മെഷീൻ കേടുകൂടാതെയിരിക്കുകയും വളരെക്കാലം മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും.
ഡിറ്റർജന്റിന്റെ അമിത ഉപയോഗം
വസ്ത്രങ്ങൾ നന്നായി വൃത്തിയാകുമെന്ന് കരുതി കൂടുതൽ ഡിറ്റർജന്റ് ഇട്ടു കൊടുക്കുന്ന പതിവ് ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ ഇത് കൂടുതൽ നുരയുണ്ടാക്കുകയും മെഷീനിന് പൂർണമായും കഴുകാൻ കഴിയുകയുമില്ല. ഇത് ഡ്രമ്മിലും പൈപ്പുകളിലും അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നതിനു കാരണമാവുകയും ചെയ്യും. ഡിറ്റർജന്റ് ട്രേ, ലിന്റ് ഫിൽട്ടർ, ഡ്രം എന്നിവയൊക്കെ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക.