Zygo-Ad

സംഗീതം മനുഷ്യസംസ്കാരത്തിന്റെ ഹൃദയഭാഷ്യം: കാഞ്ഞങ്ങാട് രാമചന്ദ്രൻ

 


കണ്ണൂർ: "സംഗീതം മനുഷ്യസംസ്കാരത്തിന്റെ ഹൃദയഭാഷ്യമാകുന്നു," എന്നു പ്രശസ്ത പിന്നണിഗായകനും സംഗീതജ്ഞനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടന്ന ‘ദ്യുതിഗീതം’ സംഗീത ആൽബത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം സംസാരിച്ചത്.

“സംസാര ഭാഷയിലും സംഗീതം അസ്തിത്വമുണ്ട്. അത് കണ്ടെത്താനും ഉൾക്കൊള്ളാനും സംഗീതാത്മക ചിന്തവൈഭവം ആവശ്യമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് രചയിതാക്കളുടെ ആറ് ഗാനങ്ങളടങ്ങിയ ആൽബം ആർട്ടിസ്റ്റ് ശശികല സ്വീകരിച്ചു. പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ സുഗതൻ ഇ.വി. അധ്യക്ഷത വഹിച്ചു. ആൽബത്തിന്റെ സംവിധായകനും ഗായകനുമായ ഗൗതമൻ പറശ്ശിനിക്കടവ് ആമുഖഭാഷണത്തിലൂടെ ഗാനങ്ങൾ അവതരിപ്പിച്ചു.

യുവസംവിധായകൻ വിജേഷ് ചെമ്പിലോട്, പി. ജയദേവൻ, കെ.വി. സജീവൻ, മുയ്യം രാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ