തിരുവനന്തപുരം : സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭക്ഷ്യ ധാന്യങ്ങളുടെ വിട്ടെടുപ്പും റേഷൻ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ തിർത്തും അടിസ്ഥാന രഹിതമാണ്.
ട്രാൻസ്പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശികകൾ പൂർണ്ണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണ നിലയിൽ നടക്കുകയും ചെയ്യുന്നുണ്ട്.
ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90% ഭക്ഷ്യ ധാന്യങ്ങളും വിട്ടെടുത്ത് റേഷൻ കടകളിൽ ഇതിനോടകം എത്തിച്ചു കഴിഞ്ഞു.