Zygo-Ad

പരപ്പനങ്ങാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു


പരപ്പനങ്ങാടി: പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

അതിനിടെയാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

വളരെ പുതിയ വളരെ പഴയ